Posts

Showing posts from March, 2026

അറിവിന്റെ ഉത്സവമായി വേനപ്പാറ എൽ.എഫ്.യു.പി സ്കൂൾ പഠനോത്സവം.

Image
 വേനപ്പാറ എൽ.എഫ്.യു.പി സ്കൂളിൽ പഠനോത്സവവും പ്രതിഭാ സംഗമവും നടന്നു വേനപ്പാറ: വിജ്ഞാനവും വിനോദവും ഒത്തുചേർന്ന വേറിട്ട കാഴ്ചകളുമായി വേനപ്പാറ എൽ.എഫ്.യു.പി സ്കൂളിൽ പഠനോത്സവവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു. മാർച്ച് 16 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടികൾ നടന്നത്. കുട്ടികളിലെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും അധ്യയന വർഷത്തിൽ അവർ ആർജ്ജിച്ച കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുമായാണ് പഠനോത്സവം ഒരുക്കിയത്. സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധികൾ, പി.ടി.എ ഭാരവാഹികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കുട്ടികളുടെ സമഗ്രമായ വളർച്ചയ്ക്ക് ഇത്തരം കൂട്ടായ്മകൾ വലിയ പ്രചോദനമാകുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. 

ഇനി കളിക്കളം ഉണരും! വേനപ്പാറ ലിറ്റിൽ ഫ്ലവർ സ്കൂളിൽ അത്യാധുനിക ടർഫും ബാഡ്മിന്റൺ കോർട്ടും വരുന്നു

Image
 വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ ടർഫും ബാഡ്മിന്റൺ കോർട്ടും ഒരുങ്ങുന്നു; നിർമ്മാണോദ്ഘാടനം തിങ്കളാഴ്ച വേനപ്പാറ: വിദ്യാർത്ഥികളുടെ കായികമായ വളർച്ച ലക്ഷ്യമിട്ട് വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ അങ്കണത്തിൽ നിർമ്മിക്കുന്ന മൾട്ടി പർപ്പസ് ടർഫിന്റെയും ബാഡ്മിന്റൺ കോർട്ടിന്റെയും നിർമ്മാണോദ്ഘാടനം മാർച്ച് 16 തിങ്കളാഴ്ച നടക്കും. രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. സജി നിർമ്മാണ പ്രവർത്തനങ്ങളുടെ പ്ലാൻ ഉദ്ഘാടനം നിർവഹിക്കും. കുട്ടികളിൽ കായിക അഭിരുചി വളർത്തുന്നതിനും ആധുനിക രീതിയിലുള്ള പരിശീലന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുമായാണ് സ്കൂൾ മാനേജ്‌മെന്റ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സ്‌കൂളിന്റെ കായിക മേഖലയിലെ ഈ വൻ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കാനും ചടങ്ങിൽ പങ്കാളികളാവാനും എല്ലാ രക്ഷിതാക്കളും നാട്ടുകാരും എത്തിച്ചേരണമെന്ന് സ്കൂൾ അധികൃതർ അഭ്യർത്ഥിച്ചു.

സ്കോളർഷിപ്പ് പരീക്ഷയിൽ തിളങ്ങി വേനപ്പാറയിലെ വിദ്യാർത്ഥികൾ

Image
 സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷ: വേനപ്പാറ എൽ.എഫ്. യു.പി. സ്കൂളിന് തിളക്കമാർന്ന വിജയം വേനപ്പാറ: സംസ്ഥാന സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി വേനപ്പാറ എൽ.എഫ്. യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ സ്കൂളിന് അഭിമാനമായി. പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ 8 പേരാണ് ഉന്നത വിജയം നേടി സ്കോളർഷിപ്പിന് അർഹരായത്. മികച്ച നിലവാരം പുലർത്തിയ വിദ്യാർത്ഥികളെയും അവർക്ക് പരിശീലനം നൽകിയ സംസ്കൃതം അധ്യാപിക ബിജില ടീച്ചറെയും സ്കൂൾ ഹെഡ്മാസ്റ്റർ ജോഷി മാഷ് പ്രത്യേകം അഭിനന്ദിച്ചു. ഭാഷാ പഠനത്തിൽ താല്പര്യം വളർത്തുന്നതിനും ഇത്തരം മത്സര പരീക്ഷകളിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിനും ഈ വിജയം വരുംതലമുറയ്ക്ക് പ്രചോദനമാകുമെന്ന് ഹെഡ്മാസ്റ്റർ പറഞ്ഞു. അധ്യാപകരും രക്ഷിതാക്കളും പി.ടി.എ ഭാരവാഹികളും വിജയികൾക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തി.

അബാക്കസ് പരീക്ഷ: വിജയികളെ അനുമോദിച്ചു.

Image
സംസ്ഥാന അബാക്കസ് പരീക്ഷ  തിളക്കമാർന്ന വിജയവുമായി എൽ.എഫ്.യു.പി സ്കൂൾ വേനാപ്പാറ. പരീക്ഷയിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ 20 പേർക്ക് ഫസ്റ്റ് റാങ്കും 3 പേർക്ക് സെക്കൻഡ് റാങ്കും  ലഭിച്ചു. സംസ്ഥാന അബാക്കസ് പരീക്ഷയിൽ വേനാപ്പാറ എൽ.എഫ്.യു.പി സ്കൂളിന് ഉജ്ജ്വല വിജയം. വേനാപ്പാറ:  സംസ്ഥാന അബാക്കസ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച് വേനാപ്പാറ എൽ.എഫ്.യു.പി സ്കൂൾ കരുത്തുകാട്ടി. സ്കൂളിലെ  20 വിദ്യാർത്ഥികൾ ഫസ്റ്റ് ക്ലാസ്സും 3 വിദ്യാർത്ഥികൾ സെക്കൻഡ് ക്ലാസ്സും  കരസ്ഥമാക്കി സ്കൂളിന് അഭിമാനകരമായ നേട്ടം സമ്മാനിച്ചു. കുട്ടികളുടെ ഗണിതശാസ്ത്രപരമായ കഴിവുകളും ഏകാഗ്രതയും വർദ്ധിപ്പിക്കുന്നതിൽ അബാക്കസ് പരിശീലനം വലിയ പങ്കുവഹിക്കുന്നുണ്ട്. ഈ നേട്ടം കൈവരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കിയ  പരിശീലക സജ്ന ടീച്ചറെ  സ്കൂൾ അധികൃതർ അഭിനന്ദിച്ചു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജയമെന്ന്  പ്രധാന അധ്യാപകൻ ജോഷി മാഷ്  പറഞ്ഞു. വിജയികളായ വിദ്യാർത്ഥികൾക്ക് ജോഷി മാഷ് പ്രത്യേകം അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. വരും വർഷങ്ങളിലും ഇത്തരം പാഠ്യേതര പ്രവർത്തനങ്ങളിൽ കൂട...

മാലിന്യമുക്തം നവകേരളം: മുക്കത്ത് ഒന്നാമതായി വേനപ്പാറ സ്കൂൾ.

Image
മികച്ച സ്കൂളിനുള്ള പുരസ്കാരം വേനപ്പാറ ലിറ്റിൽ ഫ്ലവർ ഏറ്റുവാങ്ങി ഓമശ്ശേരി: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ചേർന്ന് നടപ്പിലാക്കിയ വിദ്യാർഥി ഹരിതസേന സ്കോളർഷിപ്പ് - ഇക്കോസെൻസ് പദ്ധതിയിൽ മുക്കം നഗരസഭാ പരിധിയിലെ ഏറ്റവും മികച്ച സ്കൂളായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ തിരഞ്ഞെടുക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തു. മുക്കം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ശുചിത്വ പഠനോത്സവ ചടങ്ങിൽ വച്ച് മുക്കം നഗരസഭ ചെയർപേഴ്സൺ പുരസ്കാരം സ്കൂൾ പ്രതിനിധികൾക്ക് കൈമാറി. പരിസ്ഥിതി സംരക്ഷണത്തിലും ശുചിത്വ പ്രവർത്തനങ്ങളിലും വിദ്യാർഥികളിൽ അവബോധം വളർത്തുന്നതിന് ലക്ഷ്യമിട്ട് ആരംഭിച്ച ഈ പദ്ധതിയിൽ നഗരസഭ പരിധിയിലെ നിരവധി സ്കൂളുകൾ പങ്കാളികളായിരുന്നു. ഹരിത ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ മാതൃക കാട്ടുന്നതിലും ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ മുൻനിരയിൽ നിൽക്കുന്നതായി വിലയിരുത്തലുണ്ടായി. സ്കൂൾ മാനേജ്മെന്റും അധ്യാപകരും വിദ്യാർഥികളും ഒരുമിച്ചുള്ള പ്രയത്നത്തിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

പയറുമണിപ്പൊലിമ

Image
 എൽ.എഫ്.യു.പി.എസ് വേനപ്പാറ സ്കൂളിൽ ജൈവ വൈവിധ്യ പദ്ധതിയുടെ ഭാഗമായി പയർ വിളവെടുപ്പ് നടത്തി വേനപ്പാറ: എൽ.എഫ്.യു.പി.എസ് വേനപ്പാറ സ്കൂളിൽ ജൈവ വൈവിധ്യ പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്ത പയറിന്റെ വിളവെടുപ്പ് 2026 ഫെബ്രുവരി 27 വെള്ളിയാഴ്ച നടത്തി. സ്കൂൾ പരിസരത്ത് ജൈവ കൃഷിരീതിയിൽ കൃഷി ചെയ്ത പയർ വിജയകരമായി വിളവെടുക്കാൻ കഴിഞ്ഞത് വിദ്യാർഥികളിൽ പരിസ്ഥിതി അവബോധവും കൃഷിയോടുള്ള താൽപ്പര്യവും വളർത്തുന്നതിനുള്ള ഉത്തമ മാതൃകയാണ്. ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് നടപ്പിലാക്കുന്ന ഈ പദ്ധതി വിദ്യാർഥികളെ പ്രകൃതിയോട് അടുപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നു.