ഇനി കളിക്കളം ഉണരും! വേനപ്പാറ ലിറ്റിൽ ഫ്ലവർ സ്കൂളിൽ അത്യാധുനിക ടർഫും ബാഡ്മിന്റൺ കോർട്ടും വരുന്നു
വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ ടർഫും ബാഡ്മിന്റൺ കോർട്ടും ഒരുങ്ങുന്നു; നിർമ്മാണോദ്ഘാടനം തിങ്കളാഴ്ച
വേനപ്പാറ: വിദ്യാർത്ഥികളുടെ കായികമായ വളർച്ച ലക്ഷ്യമിട്ട് വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ അങ്കണത്തിൽ നിർമ്മിക്കുന്ന മൾട്ടി പർപ്പസ് ടർഫിന്റെയും ബാഡ്മിന്റൺ കോർട്ടിന്റെയും നിർമ്മാണോദ്ഘാടനം മാർച്ച് 16 തിങ്കളാഴ്ച നടക്കും.
രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. സജി നിർമ്മാണ പ്രവർത്തനങ്ങളുടെ പ്ലാൻ ഉദ്ഘാടനം നിർവഹിക്കും. കുട്ടികളിൽ കായിക അഭിരുചി വളർത്തുന്നതിനും ആധുനിക രീതിയിലുള്ള പരിശീലന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുമായാണ് സ്കൂൾ മാനേജ്‌മെന്റ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സ്‌കൂളിന്റെ കായിക മേഖലയിലെ ഈ വൻ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കാനും ചടങ്ങിൽ പങ്കാളികളാവാനും എല്ലാ രക്ഷിതാക്കളും നാട്ടുകാരും എത്തിച്ചേരണമെന്ന് സ്കൂൾ അധികൃതർ അഭ്യർത്ഥിച്ചു.

Comments
Post a Comment