പയറുമണിപ്പൊലിമ
എൽ.എഫ്.യു.പി.എസ് വേനപ്പാറ സ്കൂളിൽ ജൈവ വൈവിധ്യ പദ്ധതിയുടെ ഭാഗമായി പയർ വിളവെടുപ്പ് നടത്തി
വേനപ്പാറ: എൽ.എഫ്.യു.പി.എസ് വേനപ്പാറ സ്കൂളിൽ ജൈവ വൈവിധ്യ പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്ത പയറിന്റെ വിളവെടുപ്പ് 2026 ഫെബ്രുവരി 27 വെള്ളിയാഴ്ച നടത്തി.
സ്കൂൾ പരിസരത്ത് ജൈവ കൃഷിരീതിയിൽ കൃഷി ചെയ്ത പയർ വിജയകരമായി വിളവെടുക്കാൻ കഴിഞ്ഞത് വിദ്യാർഥികളിൽ പരിസ്ഥിതി അവബോധവും കൃഷിയോടുള്ള താൽപ്പര്യവും വളർത്തുന്നതിനുള്ള ഉത്തമ മാതൃകയാണ്. ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് നടപ്പിലാക്കുന്ന ഈ പദ്ധതി വിദ്യാർഥികളെ പ്രകൃതിയോട് അടുപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നു.

Comments
Post a Comment