മാലിന്യമുക്തം നവകേരളം: മുക്കത്ത് ഒന്നാമതായി വേനപ്പാറ സ്കൂൾ.

മികച്ച സ്കൂളിനുള്ള പുരസ്കാരം വേനപ്പാറ ലിറ്റിൽ ഫ്ലവർ ഏറ്റുവാങ്ങി

ഓമശ്ശേരി: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ചേർന്ന് നടപ്പിലാക്കിയ വിദ്യാർഥി ഹരിതസേന സ്കോളർഷിപ്പ് - ഇക്കോസെൻസ് പദ്ധതിയിൽ മുക്കം നഗരസഭാ പരിധിയിലെ ഏറ്റവും മികച്ച സ്കൂളായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ തിരഞ്ഞെടുക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തു.

മുക്കം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ശുചിത്വ പഠനോത്സവ ചടങ്ങിൽ വച്ച് മുക്കം നഗരസഭ ചെയർപേഴ്സൺ പുരസ്കാരം സ്കൂൾ പ്രതിനിധികൾക്ക് കൈമാറി.

പരിസ്ഥിതി സംരക്ഷണത്തിലും ശുചിത്വ പ്രവർത്തനങ്ങളിലും വിദ്യാർഥികളിൽ അവബോധം വളർത്തുന്നതിന് ലക്ഷ്യമിട്ട് ആരംഭിച്ച ഈ പദ്ധതിയിൽ നഗരസഭ പരിധിയിലെ നിരവധി സ്കൂളുകൾ പങ്കാളികളായിരുന്നു. ഹരിത ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ മാതൃക കാട്ടുന്നതിലും ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ മുൻനിരയിൽ നിൽക്കുന്നതായി വിലയിരുത്തലുണ്ടായി.

സ്കൂൾ മാനേജ്മെന്റും അധ്യാപകരും വിദ്യാർഥികളും ഒരുമിച്ചുള്ള പ്രയത്നത്തിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.


Comments

Popular posts from this blog

പയറുമണിപ്പൊലിമ

അബാക്കസ് പരീക്ഷ: വിജയികളെ അനുമോദിച്ചു.