സ്കോളർഷിപ്പ് പരീക്ഷയിൽ തിളങ്ങി വേനപ്പാറയിലെ വിദ്യാർത്ഥികൾ

 സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷ: വേനപ്പാറ എൽ.എഫ്. യു.പി. സ്കൂളിന് തിളക്കമാർന്ന വിജയം

വേനപ്പാറ: സംസ്ഥാന സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി വേനപ്പാറ എൽ.എഫ്. യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ സ്കൂളിന് അഭിമാനമായി. പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ 8 പേരാണ് ഉന്നത വിജയം നേടി സ്കോളർഷിപ്പിന് അർഹരായത്.

മികച്ച നിലവാരം പുലർത്തിയ വിദ്യാർത്ഥികളെയും അവർക്ക് പരിശീലനം നൽകിയ സംസ്കൃതം അധ്യാപിക ബിജില ടീച്ചറെയും സ്കൂൾ ഹെഡ്മാസ്റ്റർ ജോഷി മാഷ് പ്രത്യേകം അഭിനന്ദിച്ചു. ഭാഷാ പഠനത്തിൽ താല്പര്യം വളർത്തുന്നതിനും ഇത്തരം മത്സര പരീക്ഷകളിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിനും ഈ വിജയം വരുംതലമുറയ്ക്ക് പ്രചോദനമാകുമെന്ന് ഹെഡ്മാസ്റ്റർ പറഞ്ഞു. അധ്യാപകരും രക്ഷിതാക്കളും പി.ടി.എ ഭാരവാഹികളും വിജയികൾക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തി.


Comments

Popular posts from this blog

പയറുമണിപ്പൊലിമ

അബാക്കസ് പരീക്ഷ: വിജയികളെ അനുമോദിച്ചു.

മാലിന്യമുക്തം നവകേരളം: മുക്കത്ത് ഒന്നാമതായി വേനപ്പാറ സ്കൂൾ.